താമരശ്ശേരി ടൗണില്‍ തീപിടുത്തം; രണ്ട് ബേക്കറികള്‍ പൂര്‍ണമായും കത്തി നശിച്ചു

google news
fire

താമരശ്ശേരി പഴയ ബസ് സ്റ്റാന്റിനു സമീപത്ത് തീപിടുത്തം. സ്റ്റാന്റിനു മുന്നിലെ രണ്ടു ബേക്കറികള്‍ പൂര്‍ണമായും കത്തിനശിച്ചു. സരോജ്,കാബ്രോ എന്നീ ബേക്കറികളിലാണ് ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെ തീപിടുത്തം ഉണ്ടായത്. 

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പഴയ ഓടിട്ട രണ്ടുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു ബേക്കറികള്‍ പ്രവര്‍ത്തിച്ചിരുന്നത്.

Tags