അങ്കമാലിയില്‍ വീടിന് തീപിടിച്ചു; നാല് പേര്‍ക്ക് ദാരുണാന്ത്യം

angamali

എറണാകുളത്ത് വീടിന് തീപിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. അങ്കമാലി പാക്കുളത്താണ് സംഭവം. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയം. ബിനീഷ് കുര്യന്‍, അനു മക്കളായ ജോവാന ബിനീഷ്, ജെസ്വിന്‍ ബിനീഷ് എന്നിവരാണ് മരിച്ചത്. തീ പൂര്‍ണ്ണമായും അണച്ചു. രാത്രിയായതിനാല്‍ തീ പടര്‍ന്നുപിടിച്ചത് പ്രദേശവാസികള്‍ അറിഞ്ഞിരുന്നില്ല.

പത്രം ഇടാന്‍ എത്തിയ ആളാണ് ആദ്യം വിവരം അറിഞ്ഞത്. പ്രാര്‍ത്ഥിക്കാന്‍ എഴുന്നേറ്റ മാതാവ് കരഞ്ഞുനിലവിളിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നര മണിയോടെയാണ് സംഭവം എന്നാണ് നിഗമനം. വീടിന്റെ മുകള്‍ നിലയിലെ മുറിയിലായിരുന്നു കുടുംബം കിടന്നിരുന്നത്. മാതാവ് താഴത്തെ നിലയിലായതിനാല്‍ രക്ഷപ്പെടുകയായിരുന്നു. 

Tags