ഒ​മ്പ​തു വ​യ​സ്സു​കാ​രി​യെ പീഡിപ്പിച്ച 33കാരന് ഏഴുവർഷം തടവും പിഴയും

google news
court

അ​ടൂ​ർ: ഒ​മ്പ​തു വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ യു​വാ​വി​ന്​ ഏ​ഴു വ​ർ​ഷം ക​ഠി​ന​ത​ട​വും 70,000 രൂ​പ പി​ഴ​യും ശി​ക്ഷ. പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം ഒ​മ്പ​തു മാ​സം അ​ധി​ക ത​ട​വും അ​നു​ഭ​വി​ക്ക​ണം. അ​ടൂ​ർ മൂ​ന്നാ​ളും പ്ലാ​മു​റ്റ​ത്ത് വീ​ട്ടി​ൽ വി​ഷ്ണു​വി​നെ​യാ​ണ്​ (ബൈ​ജു -33) അ​ടൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ടോ​ണി തോ​മ​സ് വ​ർ​ഗീ​സ് ശി​ക്ഷി​ച്ച​ത്.

2022 ആ​ഗ​സ്റ്റ് ഒ​ന്നി​നാ​ണ്​ സം​ഭ​വം ന​ട​ന്ന​ത്. അ​ടൂ​ർ എ​സ്.​ഐ കെ.​എ​സ്. ധ​ന്യ ര​ജി​സ്റ്റ​ർ ചെ​യ്ത​കേ​സി​ൽ ഒ​മ്പ​തു പേ​ര് വി​സ്ത​രി​ക്കു​ക​യും പ​തി​ന​ഞ്ചോ​ളം രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ​ക്ക​റ്റ് പി. ​മി​ത ജോ​ൺ ഹാ​ജ​രാ​യി.

Tags