സാമ്പത്തിക തട്ടിപ്പ് കേസ്; മോണ്‍സന്‍ മാവുങ്കലിന്റെ മുന്‍ മാനേജര്‍ നിധി കുര്യന്‍ അറസ്റ്റില്‍

google news
nidhi kurian

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റിലായി. ചങ്ങനാശേരി സ്വദേശി നിധി കുര്യനാണ് അറസ്റ്റിലായത്. കോട്ടയം വാകത്താനം പൊലീസാണ് വഞ്ചനാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

ചീരഞ്ചിറ സ്വദേശിയില്‍ നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. സോഷ്യല്‍ മീഡിയ താരമായ നിധി, പുരാവസ്തു നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നും പണം തട്ടിയതായി പൊലീസ് പറയുന്നു. ഇന്നലെയായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.

Tags