സോഷ്യല്‍ മീഡിയ വഴി ചാറ്റ് ചെയ്ത് ടാസ്‌ക് നല്‍കി സാമ്പത്തിക തട്ടിപ്പ് ; 29 ലക്ഷം തട്ടിയ യുവാവ് പിടിയില്‍

google news
fraud

സോഷ്യല്‍ മീഡിയ വഴി ചാറ്റ് ചെയ്ത് ടാസ്‌ക് നല്‍കി സാമ്പത്തിക തട്ടിപ്പ് നടത്തിയ കോഴിക്കോട് മുക്കം സ്വദേശി ജിഷ്ണു പിടിയില്‍. 29 ലക്ഷം രൂപ നഷ്ടമായെന്ന യുവതിയുടെ പരാതിയിലാണ് യുവാവിനെ ചേവായൂര്‍ പോലീസ് പിടികൂടിയത്. 

ഇന്‍സ്റ്റഗ്രാം , ടെലിഗ്രാം എന്നിവ വഴി ലിങ്ക് നല്‍കി ടാസ്‌ക് പൂര്‍ത്തിയാക്കിയാല്‍ പണം തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ്. ടാസ്‌കുകള്‍ പൂര്‍ത്തിയാക്കിയാല്‍ കൂടുതല്‍ പണം തിരികെ കൊടുക്കാം എന്ന് പറഞ്ഞ് വിവിധ ബാങ്ക് അക്കൗണ്ടുകള്‍ നല്‍കി അതിലേക്ക് പണം അയപ്പിച്ചതിലൂടെ 29 ലക്ഷം രൂപയാണ് ആതിര എന്ന യുവതിക്ക് നഷ്ടമായത്.

വിവിധ അക്കൗണ്ടുകളിലൂടെ കൈക്കലാക്കുന്ന പണം തുടര്‍ ട്രാസ്ഫറുകളിലൂടെ നിമിഷനേരം കൊണ്ട് മറ്റു അക്കൗണ്ടിലേക്ക് മാറ്റിയും എടിഎം വഴി പിന്‍വലിച്ചുമാണ് തട്ടിപ്പ്.

Tags