ഭിന്നശേഷിക്കാർക്ക് ധനസഹായ പദ്ധതി: അപേക്ഷ ക്ഷണിച്ചു
ഇടുക്കി: സാമൂഹികനീതി വകുപ്പ് ഭിന്നശേഷിക്കാർക്കായി നടപ്പാക്കുന്ന വിവിധ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.വിദ്യാകിരണം: ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ സർക്കാർ, എയ്ഡഡ്, സ്വകാര്യ, ഓട്ടോണമസ് സ്ഥാപനങ്ങളിൽ ഒന്നാം ക്ലാസ് മുതൽ പി.ജി തലം വരെ പഠനം നടത്തുന്ന എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ ധനസഹായം നൽകുന്ന പദ്ധതി.
വിദ്യാജ്യോതി: സർക്കാർ, എയ്ഡഡ്, സ്വകാര്യ, ഓട്ടോണമസ് സ്ഥാപനങ്ങളിൽ ഒമ്പതാം ക്ലാസ് മുതൽ പി.ജി തലം വരെ പഠനം നടത്തുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും യൂണിഫോമും വാങ്ങുന്നതിന് ധനസഹായം നൽകുന്ന പദ്ധതി.
ഭിന്നശേഷി വിദ്യാർഥികൾക്കുളള സ്കോളർഷിപ് പദ്ധതി. ഡിസംബർ 31നകം അപേക്ഷിക്കണം.
വിദൂര വിദ്യാഭ്യാസ ധനസഹായം: ഇന്ത്യയിലും വിദേശത്തുമുളള യൂനിവേഴ്സിറ്റികളിൽനിന്നും വിദൂര പഠനം വഴിയും ഓൺലൈൻ വഴിയും രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർഥികൾക്ക് സ്കോളർഷിപ്. അഡ്മിഷൻ ലഭിച്ചു ആറ് മാസത്തിനുള്ളിൽ അപേക്ഷിക്കണം.
വിജയാമൃതം: ഇന്ത്യയിലെ യൂനിവേഴിസിറ്റികൾ, അംഗീകൃത സ്ഥാപനങ്ങൾ എന്നിവയിൽനിന്നും ഡിപ്ലോമ, ബി.എഡ്, എം.എഡ്, ഡിഗ്രി, പി.ജി തുടങ്ങിയ കോഴ്സുകൾക്ക് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് കാഷ് അവാർഡ്, ട്രോഫി.
സഹചാരി: ഭിന്നശേഷിയുള്ള വ്യക്തികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സ്കൂൾ, കോളജ് എൻ.എസ്.എസ്/എൻ.സി.സി/എസ്.പി.സി യൂനിറ്റുകൾ, സന്നദ്ധ സംഘടനകൾ, എൻ.ജി സാമൂഹിക പ്രവർത്തകർ, സ്വകാര്യ സ്ഥാപനങ്ങൾക്കും അവാർഡ്. അവസാന തീയതി ഡിസംബർ 31.
പരിണയം: ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കൾ, ഭിന്നശേഷിക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾ വിവാഹ ധനസഹായം നൽകുന്ന പദ്ധതി (വിവാഹം കഴിഞ്ഞു മൂന്ന് മാസത്തിനകം അപേക്ഷിക്കണം).
പരിരക്ഷ: ഭിന്നശേഷിക്കാർക്ക് അടിയന്തരഘട്ടങ്ങളിൽ ചികിത്സ സഹായം നൽകുന്ന പദ്ധതി.
സ്വാശ്രയം: മുഴുവൻ സമയ സഹായി ആവശ്യമുള്ള 50 ശതമാനം കൂടുതൽ ഭിന്നശേഷി ഉള്ളവരെ സംരക്ഷിക്കുന്ന അടുത്ത ബന്ധുക്കൾ, ഭിന്നശേഷിത്വം മൂലം പുറത്തുപോയി തൊഴിൽ ചെയ്യുന്നതിന് സാധിക്കാത്ത ഭിന്നശേഷി ഉള്ളവർ എന്നിവർക്ക് സ്വയംതൊഴിൽ തുടങ്ങുാൻ സാമ്പത്തിക സഹായം ലഭ്യമാക്കുന്ന പദ്ധതി.
മാതൃജ്യോതി: 60 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ള അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുമായി രണ്ട് വർഷത്തേക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതി. പ്രസവാനന്തരം ആറ് മാസത്തിനകം അപേക്ഷിക്കണം.
ശ്രേഷ്ഠം: ഭിന്നശേഷി ഉള്ള വ്യക്തികൾക്ക് സംസ്ഥാനത്തെ/രാജ്യത്തെ സ്ഥാപനങ്ങൾ/പരിശീലകരിൽനിന്നും കലാ/കായിക പരിശീലനം നേടുന്നതിന് ധനസഹായം നൽകുന്ന പദ്ധതി. സഹചാരി, പരിരക്ഷ പദ്ധതികൾ ഒഴികെ ഉള്ള എല്ലാ പദ്ധതികൾക്കുമുളള അപേക്ഷകൾ സാമൂഹികനീതി വകുപ്പിന്റെ സുനീതി പോർട്ടൽ (suneethi.sjd.kerala.gov.in) മുഖേന ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ.
കൂടുതൽ വിവരങ്ങൾക്ക് തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ല സാമൂഹികനീതി ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 04862228160. swd.kerala.gov.in