ചലച്ചിത്ര പ്രവര്‍ത്തകന്‍ ചെലവൂർ വേണു അന്തരിച്ചു

google news
chelavoor venu

കോഴിക്കോട്: ചലച്ചിത്ര പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായ ചെലവൂര്‍ വേണു അന്തരിച്ചു. 80 വയസായിരുന്നു. കോഴിക്കോട് പെയിൻ ആൻഡ് പാലിയേറ്റീവിലായിരുന്നു അന്ത്യം. രണ്ടു മാസത്തിലേറെയായി ചികിത്സയിലായിരുന്നു.

ചലച്ചിത്ര നിരൂപകനായാണ് സിനിമ രംഗത്തേക്കു കടന്നുവരുന്നത്. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ 'ഉമ്മ' എന്ന സിനിമയ്ക്ക് നിരൂപണമെഴുതി. അന്ന് അത് ചന്ദ്രിക വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. 1971 മുതല്‍ കോഴിക്കോട്ടെ 'അശ്വിനി ഫിലിം സൊസൈറ്റി'യുടെ ജനറല്‍ സെക്രട്ടറിയാണ്. കൂടാതെ സൈക്കോ മനശ്ശാസ്ത്ര മാസികയുടെ പത്രാധിപര്‍ ആയിരുന്നു.

മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. അനശ്വര സംവിധായകനായ ജോണ്‍ എബ്രഹാമിന്റെ ജീവിതം ആസ്പദമാക്കി പ്രശസ്ത സിനിമ നിരൂപകന്‍ പ്രേംചന്ദ് സംവിധാനം ചെയ്യ്ത ജോണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Tags