തെറ്റുകള്‍ തിരുത്താന്‍ ഉള്ളതാണെന്ന് പോരാളി ഷാജി ; പാര്‍ട്ടിയാണ് വലുതെന്ന് റെഡ് ആര്‍മി ; സോഷ്യല്‍മീഡിയയിലും ' അന്‍വര്‍ യുദ്ധം'

anwar
anwar

പി വി അന്‍വറിനെ പിന്തുണച്ച് പോരാളി ഷാജി. ഫേസ്ബുക്കിലൂടെയാണ് പോരാളി ഷാജി പി വി അന്‍വറിന് പിന്തുണ പ്രഖ്യാപിച്ചത്. ഐസ്‌ക്രീം കേസ് അട്ടിമറിച്ചത് ആരാണെന്ന് പോരാളി ഷാജി ഫേസ്ബുക്കിലൂടെ ചോദിച്ചു. നേതാക്കള്‍ അല്ല പാര്‍ട്ടിയെന്നും അണികള്‍ എതിരായാല്‍ നേതാക്കള്‍ക്ക് പുല്ലുവിലയാണെന്നും പോരാളി ഷാജി പറഞ്ഞു. തെറ്റുകള്‍ തിരുത്താന്‍ ഉള്ളതാണ്. മസില്‍ പിടിച്ച് നിന്നതുകൊണ്ടായില്ലെന്നും പോരാളി ഷാജി ഫേസ്ബുക്കില്‍ കുറിച്ചു. 


അതേസമയം, പി വി അന്‍വറിനെ എതിര്‍ക്കുന്ന നിലപാടാണ് റെഡ് ആര്‍മി സ്വീകരിച്ചത്. പാര്‍ട്ടിയാണ് വലുതെന്നും വ്യക്തിക്കല്ല പ്രാധാന്യമെന്നും റെഡ് ആര്‍മി ഫേസ്ബുക്കില്‍ കുറിച്ചു. 

അതിനിടെ അന്‍വറിനെതിരെയുള്ള സിപിഐഎം നേതാക്കളുടെ പോസ്റ്റുകളുടെ കമന്റ് ബോക്സില്‍ അണികളുടെ തമ്മില്‍തല്ലാണ്. അന്‍വറിനെ എതിര്‍ത്ത് പാര്‍ട്ടിയാണ് വലുതെന്നാണ് ഒരു വിഭാഗം പറയുന്നത്. അതേസമയം, അന്‍വറിന്റെ ചോദ്യങ്ങള്‍ പ്രസക്തമാണെന്ന് അന്‍വറിനെ അനുകൂലിക്കുന്നവരും പറയുന്നുണ്ട്.

Tags