വയറു വേദനയും പനിയും മൂലം ചികിത്സ തേടിയ ആദിവാസി ബാലൻ മരിച്ചു : മരണത്തിൽ സംശയമെന്ന് ആരോപണം
childrens,death

മാനന്തവാടി : വയറുവേദനയും പനിയും ഛർദ്ദിയും മൂലം ചികിത്സ തേടിയ ആദിവാസി ബാലൻ മരിച്ചു. ഒഴക്കോടി കീച്ചേരി പണിയ കോളനിക്കാരനും ഇപ്പോൾ എള്ളു മന്ദം കാക്കഞ്ചേരിയിൽ താമസക്കാരനുമായ രതീഷ് അനിത ദമ്പതികളുടെ മകൻ ജയേഷ് (12) ആണ് മരിച്ചത്.

അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ജയേഷിനെ വൈകുന്നേരത്തോടെ ആശുപത്രി അധികൃതർ പറഞ്ഞു വിടുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.രാ ത്രി 7.30 ഓടെ ഒഴക്കോടിയിലെ വീട്ടിൽ വെച്ച് മരിക്കുകയായിരുന്നു. 

ശനിയാഴ്‌ച രാവിലെ വിവരമറിഞ്ഞെത്തിയ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് മാനന്തവാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

പോസ്റ്റുമാർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.എള്ളു മന്ദം എ .എൻ .എം.യു.പി.സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു

Share this story