സംസ്ഥാനതലത്തിൽ സർവ്വകലാശാല വിദ്യാർത്ഥികൾക്കായി ഫെസ്റ്റിവൽ സംഘടിപ്പിക്കും; മന്ത്രി ഡോ.ആർ.ബിന്ദു

google news
ssss


കാസർഗോഡ് : സംസ്ഥാനതലത്തിൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കായി ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് സാമൂഹികനീതി- ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. അതിനു മുന്നോടിയായുള്ള ആദ്യ ആലോചനയോഗം ചേർന്നു. പല സർവകലാശാലയിലുമുള്ള മികവുറ്റ പ്രതിഭകൾക്ക് പരസ്പരം പരിചയപ്പെടാനും തങ്ങളുടെ കലാവാസനകൾ മാറ്റൊരുക്കാനുമുള്ള ഗംഭീരമായ വേദിയാകും അതെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ സർവ്വകലാശാല കലോത്സവത്തിന്റെ സമാപന സമ്മേളനത്തിന്റ ഉദ്ഘാടനവേദിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാറിന്റെ ഒന്നാമത്തെ മുൻഘടന ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കാണ്.

കഴിഞ്ഞ നാലുവർഷ കാലയളവിൽ 6000 കോടി രൂപയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ചിലവഴിച്ചത്. അടിസ്ഥാന സൗകര്യത്തിന്ന്റെ വിപുലീകരണത്തിന്റെ കാര്യത്തിലും കേരളം ഏറെ മുന്നിലാണെന്നും മന്ത്രി പറഞ്ഞു. അടുത്തവർഷം ബിരുദ പഠനം മൂന്ന് വര്‍ഷത്തില്‍ നിന്ന് നാലുവർഷമാവുമ്പോൾ ഉന്നത വിദ്യാഭ്യാസരംഗത്ത്‌ വലിയ മാറ്റം സൃഷ്ടിക്കാനാവും. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് പഠനത്തോടൊപ്പം കലയും മുന്നോട്ടുകൊണ്ടുപോവാൻ സാധിക്കും. ഉപരിപഠനത്തിനായി വിദ്യാർത്ഥികൾ വിദേശ രാജ്യത്തേക്ക് പോകുന്നതിന് തടയിടാൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ രീതിയിലേക്ക്‌ മാറുന്നതിന്റെ തുടക്കമാണിതെന്നും മന്ത്രി പറഞ്ഞു.

മുന്നാട് പീപ്പിൾസ് കോളേജിൽ നടന്ന ചടങ്ങിൽ കണ്ണൂർ സർവ്വകലാശാല യൂണിയൻ ചെയർപേഴ്സൺ ടി.പി.അഖില അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ചലച്ചിത്ര താരം ഗായത്രി വർഷ, സിനിമ സംവിധായകൻ അമീർ പള്ളിക്കൽ എന്നിവർ മുഖ്യാതിഥികളായി. കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർസീനിയർ പ്രൊഫ. ബിജോയ്നന്ദൻ ആമുഖ പ്രഭാഷണ നടത്തി.

കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ എൻ.സുകന്യ, എ.അശോകൻ, ഇ.ചന്ദ്രമോഹൻ, കണ്ണൂർ സർവ്വകലാശാല ഡി.എസ്.എസ് ഡോ.ടി.പി.നഫീസ ബേബി, കണ്ണൂർ യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊഫ ജോബി കെ ജോസ്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.രമണി, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രുതി, കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവം മുഖ്യരക്ഷാധികാരി വി.വി.രമേശൻ, ജില്ലാ ആസൂത്രണ സമിതി സർക്കാർ നോമിനി സി.രാമചന്ദ്രൻ, സംഘാടകസമിതി വർക്കിംഗ് ചെയർപേഴ്സൺ ഇ.പത്മാവതി,

പീപ്പിൾസ് കോളേജ് പ്രിൻസിപ്പൽ കെ.ലൂക്കോസ്, ബേഡഡുക്ക പഞ്ചായത്ത് ആസൂത്രണ സമിതി അംഗം എം.അനന്തൻ, കണ്ണൂർ സർവ്വകലാശാല വൈസ് ചെയർപേഴ്സൺ അനന്യ ചന്ദ്രൻ, കണ്ണൂർ സർവ്വകലാശാല യൂണിയൻ വൈസ് ചെയർപേഴ്സൺ മുഹമ്മദ് ഫവാസ്, കണ്ണൂർ സർവ്വകലാശാല യൂണിയൻ കാസർകോട് എക്സിക്യൂട്ടീവ് പ്രജീന, കണ്ണൂർ സർവ്വകലാശാല യൂണിയൻ ജോ.സെക്രട്ടറി കെ.പി.സൂര്യജിത്ത് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.സംഘാടക സമിതി ജനറൽ കൺവീനർ ബിപിൻരാജ് പായം സ്വാഗതവും സംഘാടന സമിതി ജോയിൻ കൺവീനർ വിഷ്ണു ചേരിപ്പാടി നന്ദിയും പറഞ്ഞു.

Tags