പഞ്ചായത്തില്‍ നിന്ന് അവധി കിട്ടിയില്ല; വനിതാ ഹെൽത്ത് ഇൻസ്‌പെക്ടർ ആത്മഹത്യ ചെയ്തു

google news
suicide

കോഴിക്കോട്: ചെക്യാട് പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലിചെയ്യുന്ന യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വൈക്കിലശ്ശേരിയിലെ പുതിയോട്ടില്‍ പ്രിയങ്ക (26) യെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടത്. പഞ്ചായത്തില്‍ അവധിക്ക് അപേക്ഷിച്ചിട്ട് നല്‍കിയില്ലെന്ന് പറയുന്ന കുറിപ്പ് കിടപ്പുമുറിയില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. 

ജനുവരിയില്‍ രാജിവെക്കാനിരുന്ന തന്നോട് മാര്‍ച്ചില്‍ അവധിതരാമെന്ന് ഭീഷണിപ്പെടുത്തുംപോലെ പറഞ്ഞെന്നും മാര്‍ച്ചില്‍ അവധിചോദിച്ചപ്പോള്‍ 23 മുതല്‍ എടുത്തോയെന്നും ഇപ്പോള്‍ ചോദിച്ചപ്പോള്‍ അവധിതരില്ലെന്നാണ് പറയുന്നതെന്നും കുറിപ്പിൽ പറയുന്നു.

അമ്മ: പുതിയോട്ടില്‍ രാധ. സഹോദരന്‍: പ്രണവ് (ബഹ്റൈന്‍).

Tags