നർത്തകൻ ഡോ ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി ഫെഫ്ക

google news
b unnikrishnan

കൊച്ചി: നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ട നർത്തകൻ ഡോ ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി ഫെഫ്ക. സത്യഭാമ പറഞ്ഞത് പരമ അബദ്ധവും വർണവെറിയുമാണെന്ന് ഫെഫ്ക പ്രസിഡൻ്റ് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. കേരള സമൂഹം മുഴുവൻ തള്ളിക്കളഞ്ഞ വിഷയമാണിത്. വിഷയത്തിൽ ഫെഫ്കയ്ക്ക് കൃത്യമായ നിലപാടുണ്ടെന്നും  ഇത് ചർച്ചയ്ക്ക് പോലും സാധ്യത ഇല്ലാത്ത വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി.