മക്കളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം പിതാവ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

google news
payyoli

കോഴിക്കോട്: പയ്യോളി അയനിക്കാടിൽ മക്കളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം പിതാവ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. പുതിയോട്ടില്‍ സുമേഷ് (42), മക്കളായ ഗോപിക(15), ജ്യോതിക(10) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. രാവിലെ 8.30-നുള്ള പരശുറാം എക്സ്പ്രസ് കടന്നുപോയതിന് ശേഷമാണ് യുവാവിന്റെ മൃതദേഹം ട്രാക്കിൽ കിടക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം സുമേഷിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പയ്യോളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രണ്ട് വർഷം മുമ്പ് കോവിഡ് ബാധിച്ച് സുമേഷിന്റെ ഭാര്യ സ്വപ്ന മരിച്ചിരുന്നു.