കാളികാവില്‍ രണ്ടരവയസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍

google news
Father arrested for brutally beating two-and-a-half-year-old girl in Kalikavil

 മലപ്പുറം : കാളികാവില്‍ വീണ്ടും കുഞ്ഞിന് നേരേ അതിക്രമം. രണ്ടരവയസ്സുകാരിയെ പിതാവ് ക്രൂരമായി മര്‍ദിച്ചു . സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് ജുനൈദിനെ പോലീസ് അറസ്റ്റ് ചെയ്തു.മാര്‍ച്ച് 21-നാണ് ജുനൈദ് കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചത്. മാതാവിന്റെ വീട്ടിലായിരുന്ന കുഞ്ഞിനെ ജുനൈദ് ഇവിടെനിന്ന് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്നാണ് പരാതി. കുഞ്ഞിന്റെ തലയിലും മുഖത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും മര്‍ദനമേറ്റ പാടുകളുണ്ടെന്നും മാതാവ് ആരോപിച്ചു.

കുഞ്ഞിനെ ആദ്യം വണ്ടൂരിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കാളികാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആരോഗ്യനില മോശമായതിനാല്‍ പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെനിന്നാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും പിതാവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.


ബാലനീതി വകുപ്പടക്കം ചുമത്തിയാണ് ജുനൈദിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ ഭാര്യയെയും കുഞ്ഞിനെയും നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് ആരോപണം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.

Tags