അച്ഛനും അമ്മയും ക്ഷമിക്കണം , 17 കാരിയുടെ മരണത്തില്‍ കുറിപ്പ് കണ്ടെത്തി
തീയതി രേഖപ്പെടുത്താത്ത കത്താണ് ലഭിച്ചത്.
പതിനേഴുകാരിയായ പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരം പൊലീസിന്. പെണ്‍കുട്ടി എഴുതിയ കുറിപ്പ് മുറിയില്‍ നിന്നും കണ്ടെത്തി. കുറിപ്പില്‍ അച്ഛനും അമ്മയും ക്ഷമിക്കണം എന്നാണ് എഴുതിയിരിക്കുന്നത്. അധ്യാപികയായി കാണണമെന്ന അമ്മയുടെ ആഗ്രഹത്തെക്കുറിച്ചും കത്തില്‍ എഴുതിയിട്ടുണ്ട്. തീയതി രേഖപ്പെടുത്താത്ത കത്താണ് ലഭിച്ചത്.
ഇതില്‍ നിന്നും പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചുവെന്ന അനുമാനത്തിലാണ് പൊലീസ്. പനി ബാധിച്ചാണ് പെണ്‍കുട്ടിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പോസ്റ്റ് മോര്‍ട്ടത്തില്‍ കുട്ടി ഗര്‍ഭിണിയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടി അമിതമായി മരുന്ന് കഴിച്ചിരുന്നു. കേസില്‍ പോക്‌സോ കേസ് എടുത്ത് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്ന സഹപാഠിയായ 17-കാരനെ പൊലീസ് ചോദ്യംചെയ്തു. തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് സഹപാഠി മൊഴി നല്‍കിയിട്ടുണ്ട്. സഹപാഠിയുടെ രക്തസാമ്പിള്‍ പൊലീസ് ശേഖരിക്കും.