കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് അതിര്‍ത്തിയില്‍ തടഞ്ഞ് പൊലീസ്; കണ്ണീര്‍വാതകം പ്രയോഗിച്ചു

famers delhi march
famers delhi march

കര്‍ഷകരുടെ ഡല്‍ഹി മാര്‍ച്ച് തല്‍ക്കാലം നിര്‍ത്തിവെച്ചു. പൊലീസ് തുടര്‍ച്ചയായി ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചതോടെ കര്‍ഷകര്‍ ഡല്‍ഹി  മാര്‍ച്ചില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങിയത്. സംഘര്‍ഷത്തില്‍ 15 ലധികം കര്‍ഷകര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകയ്ക്കും പരിക്കേറ്റ സാഹചര്യത്തിലാണ് തീരുമാനം. യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ പ്രഖ്യാപിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. 

കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് അതിര്‍ത്തിയില്‍ തടഞ്ഞ് പൊലീസ്. ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ശംഭു അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കാലാവധി കഴിഞ്ഞ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചെന്ന് കര്‍ഷകര്‍ ആരോപിച്ചു. ദില്ലി മാര്‍ച്ചില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങിയെങ്കിലും സമത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. തുടര്‍നടപടി തീരുമാനിക്കാന്‍ കര്‍ഷകര്‍ യോഗം ചേരും.


 

Tags