പ്രശസ്ത ഓട്ടൻതുള്ളല്‍ കലാകാരൻ താഴത്തുചക്കാലയില്‍ വി.കെ.കുഞ്ഞൻപിള്ള അന്തരിച്ചു

google news
dsg

പത്തനംതിട്ട: പ്രശസ്ത ഓട്ടൻതുള്ളല്‍ കലാകാരൻ താഴത്തുചക്കാലയില്‍ വി.കെ.കുഞ്ഞൻപിള്ള അന്തരിച്ചു. നൂറ്റിയേഴ് വയസ്സായിരുന്നു.2022 ഫെബ്രുവരി 21 -ന് കലാമണ്ഡലത്തിന്റെ അന്നത്തെ വൈസ് ചാൻസലർ നേരിട്ടെത്തി സൗഗന്ധിക പുരസ്കാരം സമ്മാനിച്ച്‌ ഇദ്ദേഹത്തെ ആദരിച്ചിരുന്നു.

ഭാര്യ പരേതയായ ചെങ്ങരൂർ കോച്ചേരില്‍ കുടുംബാംഗം പരേതയായ ഗൗരിക്കുട്ടിയമ്മ. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12-ന് വീട്ടുവളപ്പില്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒൻപതിന്.
 

Tags