കുടുംബ വഴക്ക് : കൊച്ചിയിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

google news
crime


കൊച്ചിയിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. ഗുരുതരമായി പരുക്കേറ്റ നീനുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് നീനുവിന്റെ ഭര്‍ത്താവ് ആര്‍ഷലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം ഇടപ്പള്ളി ടോൾ ജംഗ്ഷന് സമീപമുള്ള എ കെ ജി റോഡിലാണ് സംഭവം. രാവിലെ ഏകദേശം 9.30 ഓടെയാണ് സംഭവം നടക്കുന്നത്. രാവിലെ ജോലിക്ക് പോവുകയായിരുന്ന നീനുവിനെ വഴിയിൽ വച്ച് തടഞ്ഞു, ഭർത്താവ് ആർഷൽ കത്തികൊണ്ട് കഴുത്തിൽ കുത്തുകയായിരുന്നു.

കുത്തേറ്റ നീനു സമീപത്തുള്ള കടയിലേക്ക് ഓടിച്ചെന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കുടുംബ വഴക്കാണ് അക്രമത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പ്രതി സ്ഥിരമായി നീനുവിന്റെ വീട്ടിൽ ചെന്ന് വഴക്കുണ്ടാക്കാറുണ്ടെന്ന് നഗരസഭ കൗൺസിലർ മനോജ് പറഞ്ഞു. ആക്രമണത്തിന് ശേഷം പ്രതി നേരിട്ട് കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ ചെന്ന് കീഴടങ്ങുകയായിരുന്നു.

Tags