ബലാത്സം​ഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്ന് എൽദോസ് കുന്നപ്പിള്ളി കേസിൽ ഹൈക്കോടതി

eldos

കൊച്ചി : ബലാത്സം​ഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്ന് എൽദോസ് കുന്നപ്പിള്ളി കേസിൽ ഹൈക്കോടതി. സംഭവങ്ങൾ സിനിമാക്കഥ പോലെയുണ്ടല്ലോ എന്നും കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹർജി പരിഗണിക്കുന്നതിനിടെ കോടതി ചോദിച്ചു. ആദ്യ പരാതിയിൽ ലൈംഗിക പീഡനമുണ്ടായിരുന്നോ എന്നും കോടതി. ഇല്ലെന്ന പ്രോസിക്യൂഷന്റെ മറുപടിയിൽ ലൈംഗിക പിഡന പരാതി പിന്നീട് അല്ലെ  ഉയരുന്നതെന്ന ചോദ്യം കോടതി ആവർത്തിച്ചു. 

ഇരകൾക്ക് വേണ്ടി നിലനിൽകേണ്ട ആളാണ് എംഎൽഎ എന്നും കോവളം സി ഐ കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ആദ്യ മൊഴി വായിച്ചാൽ പരസ്പര സമ്മതത്തോടു കൂടി ആണ് ബന്ധപെട്ടത്‌ എന്ന് കൃത്യമായി മനസിലാവും എന്ന് കോടതി നിരീക്ഷിച്ചു. തങ്ങൾ മാനസികമായും അല്ലാതെയും വളരെ അടുപ്പത്തിൽ ആയിരുന്നു എന്ന് മൊഴിയിൽ ഉണ്ടല്ലോ എന്ന് കോടതി ചോദിച്ചു. 

Share this story