അതിദാരിദ്ര്യ നിർമാർജനം; 33 കോടി ഭവനപദ്ധതിക്ക്

house scheme

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​ക്കാ​യി അ​നു​വ​ദി​ച്ച 50 കോ​ടി​യി​ൽ ഭ​വ​ന​നി​ർ​മാ​ണം, ഉ​പ​ജീ​വ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഊ​ന്ന​ൽ ന​ൽ​കി ഭ​ര​ണാ​നു​മ​തി​യി​ൽ ഭേ​ദ​ഗ​തി.  അ​തി​ദ​രി​ദ്ര​രു​ടെ ചി​കി​ത്സ​ക്കാ​ണ്​ നേ​ര​ത്തേ പ​ദ്ധ​തി തു​ക​യി​ലെ വ​ലി​യൊ​രു പ​ങ്കും മാ​റ്റി​വെ​ച്ചി​രു​ന്ന​ത്.പ​ത്തു കോ​ടി രൂ​പ​യാ​യി​രു​ന്നു ഇ​ത്.

പു​തി​യ ഭേ​ദ​ഗ​തി പ്ര​കാ​രം 33.12 കോ​ടി രൂ​പ അ​തി​ദ​രി​ദ്ര​രു​ടെ ഭ​വ​ന​പ​ദ്ധ​തി​ക്കാ​യി നീ​ക്കി​വെ​ക്കും. കൂ​ടാ​തെ ഉ​പ​ജീ​വ​ന പ​ദ്ധ​തി​ക​ൾ​ക്കും ഊ​ന്ന​ലു​ണ്ട്. ഇ​തി​നാ​യി കു​ടും​ബ​ശ്രീ മു​ഖേ​ന 16.43 കോ​ടി​യാ​ണ് ചെ​ല​വ​ഴി​ക്കു​ക. ഇ​തി​നു​ശേ​ഷം അ​വ​ശേ​ഷി​ക്കു​ന്ന 45 ല​ക്ഷം മാ​ത്ര​മാ​ണ് ചി​കി​ത്സ​ക്കാ​യി മാ​റ്റി​വെ​ക്കു​ക.

2023-24 ബ​ജ​റ്റി​ൽ അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ച 50 കോ​ടി​യി​ൽ​നി​ന്നാ​ണ് ഭ​വ​ന​നി​ർ​മാ​ണം, ഉ​പ​ജീ​വ​നം, ചി​കി​ത്സ തു​ട​ങ്ങി​യ​വ​ക്കു​ള്ള തു​ക നീ​ക്കി​വെ​ക്കു​ന്ന​ത്.

Tags