എക്‌സൈസ് ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ ഏഴുപേർ പിടിയിൽ
Thu, 4 Aug 2022

നെടുങ്കണ്ടം: എക്‌സൈസ് ജീവനക്കാരെ ആക്രമിച്ച കേസിലെ ഏഴുപേർ പിടിയിൽ. മേലേചിന്നാർ സ്വദേശികളായ അമ്പലപ്പാറ പ്ലാക്കൽ ബിജു (49), സഹോദരൻ റജി (46), പുളിക്കൽ ഷിജോ (30), വലിയമറ്റം രാജേഷ് (41), പാറക്കൽ സജി (40), പടത്തറ രാജീവ് (34), തട്ടുംപാറയിൽ ഉണ്ണിക്കുട്ടൻ (എബിൻ മാത്യു -29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ചാരായവിൽപന അന്വേഷിക്കാനെത്തിയ എക്‌സൈസ് ജീവനക്കാരെ ആക്രമിച്ച കേസിലാണ് ഇവർ പിടിയിലായത്.കഴിഞ്ഞ ഞായറാഴ്ച മേലെച്ചിന്നാറിലാണ് സംഭവം.
പ്രദേശവാസിയും മുമ്പ് ചാരായക്കേസിൽ പ്രതിയുമായ പ്ലാക്കൽ ബിജു ചാരായ വിൽപന നടത്തുന്നെന്ന വിവരത്തെ തുടർടന്നാണ് തങ്കമണി എക്‌സൈസ് റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയത്. ഉദ്യോഗസ്ഥരുടെ വാഹനം ബിജുവും സംഘവും വഴിയിൽ തടഞ്ഞ് ആക്രമിക്കുകയായിരുന്നു.