എക്‌സൈസ് കേസിലെ പ്രതി ലോക്കപ്പില്‍ തൂങ്ങി മരിച്ച സംഭവം; സിസിടിവി ദൃശ്യങ്ങളില്‍ ദുരൂഹതയില്ലെന്ന് പൊലീസ്

excise

പാലക്കാട് എക്‌സൈസ് കേസിലെ പ്രതി ലോക്കപ്പില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം. ഷോജോ ജോണിനെ എക്‌സൈസ് ഓഫീസില്‍ എത്തിച്ചതുമുതലുളള സിസിടിവി ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഷോജോയുടെ പോസ്റ്റ്‌മോര്‍ട്ടം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
പന്ത്രണ്ട് കിലോയോളം ഹാഷിഷ് ഓയില്‍ കൈവശം വച്ചതിനാണ് ബുധനാഴ്ച രാത്രിയില്‍ ഇടുക്കി സ്വദേശി ഷോജോ ജോണിനെ പാലക്കാട്ടെ വാടക വീട്ടില്‍ നിന്ന് എക്‌സൈസ് പിടികൂടിയത്.ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു, മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് പുലര്‍ച്ചെ മൂന്നോടെ ഷോജോ ജോണിനെ എക്‌സൈസ് റെയ്ഞ്ച് ഓഫീസിലേക്ക് മാറ്റി. രാവിലെ ആറരയ്ക്ക് ജീവനക്കാര്‍ എത്തി പരിശോധിച്ചപ്പോഴാണ് ലോക്കപിനകത്ത് ഉടുത്തിരുന്ന മുണ്ട് ഉപയോഗിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ ഷോജോ ജോണിനെ കണ്ടെത്തിയത്.

Tags