എറണാകുളത്ത് ട്രാവൽ ഓഫിസിൽ ജീവനക്കാരിയായ യുവതിയുടെ കഴുത്തറുത്ത സംഭവം; പ്രതി എത്തിയത് ആയുധവുമായി

ekm
ജോളി വിസ സ്ഥാപനത്തിലെ ഉടമയെ ആക്രമിക്കാൻ ആയുധവുമായിട്ടാണ് എത്തിയത് . സ്ഥാപനത്തിലെ ഉടമയെ ഫോണിൽ കിട്ടാതായതോടെയാണ് ജീവനക്കാരിയെ ആക്രമിച്ചതെന്ന് ജോളി മൊഴി നൽകിയിട്ടുണ്ട്. 

കൊച്ചി : എറണാകുളത്ത്  ട്രാവൽ ഓഫിസിൽ ജീവനക്കാരിയായ യുവതിയുടെ കഴുത്തറുത്ത  സംഭവത്തിൽ പ്രതി ജോളി നടത്തിയത് ആസൂത്രിത ആക്രമണമെന്ന് പൊലീസ് വ്യക്തമാക്കി. ലിത്വാനിയക്കുള്ള വിസക്കായാണ് ജോളി പണം നൽകിയത്.

 ജോളി വിസ സ്ഥാപനത്തിലെ ഉടമയെ ആക്രമിക്കാൻ ആയുധവുമായിട്ടാണ് എത്തിയത് . സ്ഥാപനത്തിലെ ഉടമയെ ഫോണിൽ കിട്ടാതായതോടെയാണ് ജീവനക്കാരിയെ ആക്രമിച്ചതെന്ന് ജോളി മൊഴി നൽകിയിട്ടുണ്ട്. 

കത്തി മുനയിൽ ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ആക്രമണം. ട്രാവൽ ഏജൻസി ഉടമ നൽകാനുണ്ടായിരുന്നത് അൻപതിനായിരം രൂപയാണ്.

Share this story