എറണാകുളത്ത് യുവാവ് യുവതിയുടെ കഴുത്തറുത്തു

kottayam-crime
നേരത്തെ വീസയ്ക്കായി യുവാവ് ട്രാവൽസ് ഉടമയ്ക്കു പണം നൽകിയിരുന്നു

കൊച്ചി ∙ എറണാകുളത്ത്  യുവതിക്കു നേരെ യുവാവിന്റെ ആക്രമണം. യുവതിയെ കഴുത്തറുത്ത നിലയിൽ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഉച്ചയോടെ രവിപുരത്തെ ട്രാവൽസിലാണ് സംഭവം. വീസയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു പള്ളുരുത്തി സ്വദേശി ജോളി അക്രമാസക്തനായി യുവതിയെ ആക്രമിക്കുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പരുക്കേറ്റ യുവതി അടുത്തുള്ള ഹോട്ടലിലേക്ക് ഓടിക്കയറി. യുവതിയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റേയ്സ് എന്ന ട്രാവൽ ബ്യൂറോയിലാണ് സംഭവം. തൊടുപുഴ സ്വദേശിനിയായ സൂര്യ എന്ന പെൺകുട്ടിയാണ് ആക്രമണത്തിന് ഇരയായത്.

നേരത്തെ വീസയ്ക്കായി യുവാവ് ട്രാവൽസ് ഉടമയ്ക്കു പണം നൽകിയിരുന്നു. വീസ ലഭിക്കാതിരുന്നിട്ടും പണം തിരികെ ചോദിച്ചു ലഭിക്കാതെ വന്നതോടെ ഉടമയെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ സ്ഥലത്തെത്തിയത് എന്നു പറയുന്നു. ഉടമ സ്ഥലത്തില്ലെന്നു പറഞ്ഞതോടെ യുവതിക്കു നേരെ തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. 

Share this story