എറണാകുളത്ത് യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

google news
police

പെ​രു​മ്പാ​വൂ​ർ : വ​ധ​ശ്ര​മ​ക്കേ​സ്​ പ്ര​തി​യെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. കൂ​വ​പ്പ​ടി ആ​ലാ​ട്ടു​ചി​റ തേ​ന​ൻ​വീ​ട്ടി​ൽ ജോ​മോ​നെ​യാ​ണ് (34) ഒ​മ്പ​ത് മാ​സ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി​യ​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന​യു​ടെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ളം റേ​ഞ്ച് ഡി.​ഐ.​ജി പു​ട്ട വി​മ​ലാ​ദി​ത്യ​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. 

നാ​ലു വ​ർ​ഷ​ത്തി​നു​ള്ളി​ൽ കോ​ട​നാ​ട്, കാ​ല​ടി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ കൊ​ല​പാ​ത​ക ശ്ര​മം, ക​ഠി​ന ദേ​ഹോ​പ​ദ്ര​വം, ക​വ​ർ​ച്ച, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, മ​യ​ക്കു​മ​രു​ന്ന്, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി നി​ര​വ​ധി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലെ പ്ര​തി​യാ​ണ്. 

ന​വം​ബ​റി​ൽ കോ​ട​നാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്ന് ഒ​രാ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.
 

Tags