എറണാകുളത്ത് മരുമകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർതൃപിതാവ് തൂങ്ങി മരിച്ചു

google news
crime


എറണാകുളം : മരുമകളെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർതൃപിതാവ് തൂങ്ങി മരിച്ചു. വടക്കൻ പറവൂർ വടക്കുംപുറം കൊച്ചങ്ങാടിയിൽ സിനോജിന്റെ ഭാര്യ ഷാനു (34) ആണ് കൊല്ലപ്പെട്ടത്. ഷാനുവിന്‍റെ ഭർതൃപിതാവ് സെബാസ്റ്റ്യനെ (64) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ഇന്നു രാവിലെ പത്തരയോടെയാണ് സംഭവം. വെട്ടേറ്റ ഷാനു അടുത്ത വിട്ടീല്‍ എത്തിയപ്പോഴാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. തുടര്‍ന്ന് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ സെബാസ്റ്റ്യനെ കണ്ടെത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മാറ്റാരും ഉണ്ടായിരുന്നില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags