എറണാകുളത്ത് വീട്ടിനുള്ളില്‍ പാചകവാതക സിലിണ്ടര്‍ തുറന്നിട്ടതിന് ശേഷം യുവാവ് തൂങ്ങിമരിച്ചു

google news
sdgg എറണാകുളം : വീട്ടിനുള്ളില്‍ പാചകവാതക സിലിണ്ടര്‍ തുറന്നിട്ടതിന് ശേഷം യുവാവ് തൂങ്ങിമരിച്ചു. മുവാറ്റുപുഴ കല്ലൂര്‍ക്കാട് കുളങ്ങാട്ടുപാറ കോട്ടയില്‍ ജോണ്‍സനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.വീട്ടിലുണ്ടായിരുന്ന ഭാര്യയും കുഞ്ഞും പുറത്തിറങ്ങിയ സമയം നോക്കി വാതിലടച്ച് അടുക്കളയിലെ പാചകവാതക സിലിണ്ടര്‍ തുറന്നിട്ട ശേഷം ജോണ്‍സണ്‍ തൂങ്ങി മരിക്കുകയായിരുന്നു. കട്ടിലില്‍ പൊള്ളലേറ്റ നിലയിലായിരുന്നു ജോണ്‍സന്റെ മൃതദേഹം ഉണ്ടായിരുന്നത്.

കല്ലൂര്‍ക്കാട് നിന്ന് അഗ്‌നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. മൃതദേഹത്തില്‍ കഴുത്തില്‍ കുരുക്കുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു.
 

Tags