രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ഫോട്ടോ മോർഫ് ചെയ്തത്; പരാതിയുമായി ഇ.പി ജയരാജന്റെ ഭാര്യ

google news
ep wife

കണ്ണൂർ: കേന്ദ്രമന്ത്രിയും ബിജെപി തിരുവനന്തപുരം ലോക്സഭാ മണ്ഡലം സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിനൊപ്പം താൻ ഇരിക്കുന്ന തരത്തിലുള്ള ഫോട്ടോ മോർഫ് ചെയ്ത് ഉപയോ​ഗിച്ചെന്നാരോപിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. പരാതിയിൽ വളപട്ടണം പോലീസാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. 

തിരുവനന്തപുരം സ്വദേശിയായ കോൺഗ്രസ് പ്രവർത്തകനെതിരേയാണ് കേസ്. കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കൽ, വ്യാജ രേഖ ചമയ്ക്കൽ, അപകീർത്തിയുണ്ടാക്കൽ, വ്യാജ രേഖ യഥാർത്ഥമെന്ന തരത്തിൽ ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.