പാർട്ടിയെ വെട്ടിലാക്കി വിവാദ പ്രസ്താവനയുമായി വീണ്ടും ഇ പി , മുഖ്യമന്ത്രിക്ക് പിന്നാലെ തള്ളി പറഞ്ഞ് എം.വി ഗോവിന്ദനും

ep

കണ്ണൂർ: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മുന്നണികൾ തമ്മിലുള്ള മത്സരത്തിൽ മാറ്റമുണ്ടെന്നു തുറന്നു പറഞ്ഞ എ.ൽ .ഡി എഫ്  കൺവീനർ ഇ.പി ജയരാജന്റെ പ്രസ്താവന സിപിഎം നേതൃത്വത്തിന് തലവേദനയായി മാറുന്നു. 

2019 ന് വ്യത്യസ്തമായി ആറിടങ്ങളിൽ അതിശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. തിരുവനന്തപുരം കാസർകോട് തൃശൂർ, ആറ്റിങൽ എന്നിവടങ്ങളിൽ ബി.ജെ.പിയും കോൺഗ്രസും നേരിട്ടാണ് ഏറ്റുമുട്ടൽ. എന്നാൽ കണ്ണൂർ വടകര, കോഴിക്കോട് മലപ്പുറം പൊന്നാനി, വയനാട്, കൊല്ലം ,കേട്ടയം മാവേലിക്കര എന്നീ മണ്ഡലങ്ങളിൽ ബി.ജെ.പി ചിത്രത്തിൽ തന്നെയില്ല. 2019 ല തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കാസർകോട്, പത്തനംതിട്ട മണ്ഡലങ്ങളിൽ മാത്രം ബി.ജെ.പി ശക്തമായ സാന്നിദ്ധ്യമായിരുന്നുവെങ്കിൽ ഇപ്പോൾ മുന്നിടങ്ങളിൽ കൂടി തങ്ങളുടെ വ്യാപ്തി വർധിപിക്കാൻ കഴിഞ്ഞു. 

പരമ്പരാഗതമായി കേരളത്തിൽ ഏറ്റു മുട്ടിയിരുന്നത് ഇടതു-വലതു മുന്നണികളായിരുന്നുവെങ്കിലും 2019 - ലെ രാഷ്ട്രീയ കേരളമല്ല 2024 - ലെ കേരളമെന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടികാണിക്കുന്നത്. ഈ കാര്യം പച്ചയായി തുറന്നു പറയുകയാണ് ഏറെ കാലത്തെ രാഷ്ട്രീയ അനുഭവ പരിചയമുള്ള ഇ.പി ജയരാജൻ ചെയ്തത്. 

എന്നാൽ ഇതിൽ ചില ശരികേടും രാഷ്ട്രീയ വിവേകമില്ലായ്മയും ഒളിഞ്ഞു കിടപ്പുണ്ട്. തങ്ങളുടെ ശക്തികേന്ദ്രമായ കേരളത്തിൽ ബി.ജെ.പി വളരുന്നുവെന്ന കയ്പേറിയ സത്യം സി.പി.എം ഒടുവിൽ അംഗീകരിക്കുന്നുവെന്ന വിമർശനത്തിന് ഇതു ഇടയാക്കിയേക്കും. ഇതു തിരിച്ചറിഞ്ഞു കൊണ്ടാണ്

കേരളത്തിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന് പറയേണ്ടി വന്നത്. എൽഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രസ്താവന ബോധപൂർവ്വം തിരുത്തുകയായിരുന്നുഎം വി ​ഗോവിന്ദൻ . 

കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് ഇപി ജയരാജന്റെ പ്രസ്താവനയെന്നായിരുന്നു എം വി ​ഗോവിന്ദന്റെ വിശദീകരണം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിൽ മത്സരം എൽ.ഡി.എഫും യുഡി.എഫുമാണെന്ന് വ്യക്തമാക്കിയിരുന്നു.