പരസ്പരം ബഹുമാനിക്കാൻ ഇംഗ്ലീഷ് പ്രയോഗം വേണ്ട, ആദരണീയർ എന്ന വിശേഷണം മതി : വെങ്കയ്യ നായിഡു

venayya
venayya

ന്യൂഡൽഹി : പരസ്പരം ബഹുമാനിക്കാൻ എക്സലൻസി, ഹിസ് ഹൈനസ്, ഹെർ ഹൈനസ് എന്നീ ഇംഗ്ലീഷ് പ്രയോഗങ്ങളുടെ ആവശ്യമില്ല എന്നും പകരം ആദരണീയർ എന്ന വിശേഷണം മതിയെന്നും മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.

തിരുവനന്തപുരത്തെ ശ്രീ ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി ഏർപ്പെടുത്തിയ ചട്ടമ്പിസ്വാമി സ്മൃതി പൂജാവർഷ പുരസ്കാരം പി എസ് ശ്രീധരൻ പിള്ളയ്ക്ക് സമ്മാനിക്കുന്ന ചടങ്ങിലാണ് വെങ്കയ്യ നായിഡുവിൻ്റെ പരാമർശം. ചടങ്ങിൽ വെങ്കയനായിഡുവിനെയും, രാജകുടുംബാംഗത്തെയും ഇംഗ്ലീഷ് പദത്തിൽ വിശേഷിപ്പിച്ചപ്പോഴാണ് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പ്രതികരിച്ചത്.

ചടങ്ങിൽ 2005 ൽ താൻ രാഷ്ട്രീയ പ്രവർത്തനം നിർത്തണമെന്ന് ചിന്തിച്ചിരുന്നതായും, 2005 ലെ തിരുവനന്തപുരം ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ ദയനീയ തോൽവിയുടെ സമയത്തായിരുന്നു ആ ചിന്തയെന്നും പി എസ് ശ്രീധരൻ പിള്ള പറ‍ഞ്ഞു.

തന്നെ അന്ന് പിന്തിരിപ്പിച്ചത് ദേശീയ അധ്യക്ഷനായിരുന്ന എം വെങ്കയ്യ നായിഡുവായിരുന്നു, തുടരണം, തിരിച്ചടികൾ ഉണ്ടാകും, സത്യവും നീതിയും ജയിക്കുമെന്നായിരുന്നു ഉപദേശം, പിഎസ് ശ്രീധരൻപിള്ള പറഞ്ഞു.

മുൻ കേരള മുഖ്യമന്ത്രി അന്തരിച്ച ഉമ്മൻചാണ്ടിയെയും ശ്രീധരൻ പിള്ള സ്മരിച്ചു. കേരളത്തിലെ ജന ശ്രദ്ധയനായ നായകനാണ് ഉമ്മൻ ചാണ്ടിയെന്നും ജനമനസ്സുകളിൽ അദ്ദേഹത്തിന് ഒന്നാം സ്ഥാനം തന്നെയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

Tags