ബത്തേരിയെ വിറപ്പിച്ച മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടി;ആന പന്തിയിലേക്ക് മാറ്റും

wayand elephant


കൽപ്പറ്റ: ബത്തേരിയെ വിറപ്പിച്ച മോഴയാനയെ വനം വകുപ്പിൻ്റെ ദൗത്യസംഘം മയക്കുവെടിവെച്ച് പിടികൂടി. ഈ രംഗത്തെ വിദഗ്ധൻ ഡോ.അരുൺ സക്കറിയയുടെയും സൗത്ത് വയനാട് ഡി.എഫ്.ഒ. എ. ഷജ്നയുടെയും നേതൃത്വത്തിലുള്ള ദൗത്യസംഘം ഇന്ന് രാവിലെയാണ് ആനയെ പിടികൂടിയത്. മുത്തങ്ങയിൽ തയ്യാറാക്കിയ ആന പന്തിയിലേക്ക് ആനയെ മാറ്റും .തമിഴ് നാട് വനമേഖലയിൽ 200 കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് ഈ മോഴയാന ബത്തേരി നഗരത്തിലെത്തി ഭീതി വിതച്ചത്. മുമ്പ് രണ്ടാളെ ആക്രമിച്ച് കൊന്നിട്ടുള്ളതിനാൽ ആന നഗരത്തിലിറങ്ങിയതോടെ നാടാകെ ആശങ്കയിലായിരുന്നു .ദൗത്യസംഘത്തെ വനം വകുപ്പ് മന്ത്രി അഭിനന്ദിച്ചു.
 

Share this story