കാട്ടാന ശല്യം രൂക്ഷം; കേന്ദ്ര മന്ത്രി ഭഗവന്ത്‌ ഖുബേ ധോണി സന്ദർശിക്കും

palakkadu
പിടി സെവൻ ആക്രമണത്തിൽ മരിച്ച ശിവരാമന്റെ വീട് സന്ദർശിക്കും

കാട്ടാന ശല്യം രൂക്ഷമായിരി്കകുന്ന  പാലക്കാട് ധോണിയിൽ കേന്ദ്ര മന്ത്രി ഭഗവന്ത്‌ ഖുബേ സന്ദർശനം നടത്തും. 

പിടി സെവൻ ആക്രമണത്തിൽ മരിച്ച ശിവരാമന്റെ വീട് സന്ദർശിക്കും. നാടിനെ വിറപ്പിച്ച പി.ടി സെവനെ കൂട്ടിലാക്കിയെങ്കിലും പാലക്കാട് ധോണി നിവാസികൾക്ക് ആനപേടിയിൽ നിന്നും മുക്തിയില്ല. 

കഴിഞ്ഞദിവസം  രാത്രി ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി. തെങ്ങുകളും നെൽകൃഷിയും നശിപ്പിച്ചു.  ആർആർടി എത്തിയാണ് ഒറ്റയാനെ തുരുത്തിയത്.

Share this story