വൈദ്യുതി പ്രതിസന്ധി ; മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല അവലോകന യോഗം ഇന്ന്

google news
krishnan kutty

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല അവലോകനയോഗം ചേരും. കെഎസ്ഇബി ചെയര്‍മാന്‍ മുതല്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. പ്രാദേശിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷം മന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന ആദ്യ അവലോകന യോഗമാണ്. ഇന്നലെ സര്‍വീസ് സംഘടനകളും ആയി മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഇന്നത്തെ യോഗത്തിനുശേഷം വൈദ്യുതി നിയന്ത്രണതില്‍ കൂടുതല്‍ തീരുമാനങ്ങള്‍ എടുത്തേക്കും.

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. വെദ്യുതി ഉപഭോഗം ഇരട്ടിയായതാണ് പ്രതിസന്ധിക്ക് കാരണം. തല്‍ക്കാലം ലോഡ് ഷെഡ്ഡിങ്ങ് ഇല്ലെങ്കിലും പ്രാദേശിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നും പ്രതിസന്ധിയില്‍ അയവില്ലാത്തതിനെ തുടര്‍ന്നാണ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല അവലോകനയോഗം ചേരാന്‍ തീരുമാനിച്ചത്.

Tags