സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍

google news
electricity

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. കഴിഞ്ഞ തിങ്കളാഴ്ച വൈദ്യുതി ഉപയോഗം റെക്കോര്‍ഡ് മറികടന്നു. 10.48 കോടി യൂണിറ്റായിരുന്നു ഉപയോഗം. മാര്‍ച്ച് 27ന് ഉപയോഗിച്ച 10.46 കോടി യൂണിറ്റ് എന്ന റെക്കോര്‍ഡാണ് മറികടന്നത്. ഈ മാസവും യൂണിറ്റിന് 19 പൈസ സര്‍ച്ചാര്‍ജ് തുടരും.

ഉപയോഗം കൂടുമ്പോള്‍ അമിത വിലയ്ക്ക് വൈദ്യുതി പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വാങ്ങിയാണ് കെഎസ്ഇബി വിതരണം ചെയ്യുന്നത്. 300 മുതല്‍ 600 മെഗാവാട്ട് വരെ വൈദ്യുതി ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയാണ് നിലവില്‍ പ്രതിസന്ധി ഒഴിവാക്കുന്നത്.


വൈദ്യുത ബോര്‍ഡ് ഈടാക്കുന്ന 10 പൈസയ്ക്ക് ഒപ്പം റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച 9 പൈസ കൂടി ഈടാക്കുന്നതോടെയാണ് സര്‍ച്ചാര്‍ജിനത്തില്‍ 19 പൈസ ഈടാക്കുന്നത്. വേനല്‍ക്കാലം തുടങ്ങുന്നതിന് മുന്‍പേ തന്നെ വൈദ്യുതി വാങ്ങാന്‍ അധികം ചെലവാക്കേണ്ടി വന്ന തുക പിരിക്കുന്നതിനായാണ് 10 പൈസ സര്‍ച്ചാര്‍ജ് പ്രഖ്യാപിച്ചത്.

Tags