സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും വർധിച്ചു

google news
electric1

ചൂട് കൂടി വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും വർധിച്ചു. 101.49 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. പുറത്തുനിന്നും വാങ്ങിയത് 85.76 ദശലക്ഷം യൂണിറ്റാണ്. വൈകുന്നേരത്തെ ഉപയോഗം വർധിച്ചതാണ് ഉപഭോഗം കൂടാൻ കാരണമെന്ന് വൈദ്യുതി ബോർഡ് വ്യക്തമാക്കി. തുടർച്ചയായ രണ്ടാഴ്ചയായി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റിന് മുകളിലാണ്.

Tags