ഇലക്ട്രല്‍ ബോണ്ട് കേസുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നത് ; കെകെ ശൈലജ

google news
shailaja

കോഴിക്കോട്: ഇലക്ട്രല്‍ ബോണ്ട് കേസുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കെകെ ശൈലജ. കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ഇലക്ട്രല്‍ ബോണ്ടിന്റെ ഗുണഭോക്താക്കളായി എന്നാണ് കാണിക്കുന്നത്. ഇലക്ട്രല്‍ ബോണ്ടിലൂടെ ആകെ ലഭിച്ച തുകയുടെ പകുതിയിലധികവും കൈപറ്റിയത് ബിജെപിയും മറ്റു പാര്‍ട്ടികള്‍ക്ക് ലഭിച്ച തുകയില്‍ ഏറ്റവും കൂടുതല്‍ കൈപറ്റിയിരിക്കുന്നത് കോണ്‍ഗ്രസുമാണ്. ഇതെല്ലാം കാണിക്കുന്നത് അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരു പോലെയാണെന്നാണെന്നും ശൈലജ പറഞ്ഞു.

കെകെ ശൈലജയുടെ കുറിപ്പ്: ഇലക്ട്രല്‍ ബോണ്ട് കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോര്‍പ്പറേറ്റുകളുടെ പണം വാങ്ങാനുണ്ടാക്കിയ ഭരണഘടന വിരുദ്ധമായ സംവിധാനമായിരുന്നു ഇലക്ട്രല്‍ ബോണ്ട്. അഴിമതിക്കെതിരെ നിലപാടെടുക്കുന്ന പാര്‍ട്ടിയാണ് തങ്ങളുടെതെന്നും കോണ്‍ഗ്രസില്‍ നിന്ന് വ്യത്യസ്തമായി തങ്ങള്‍ അഴിമതിയില്ലാത്തവരാണെന്നുമൊക്കെ മേനി പറഞ്ഞു കൊണ്ടാണ് മോദി അധികാരത്തില്‍ വന്നത്. എന്നാല്‍ ഇലക്ട്രല്‍ ബോണ്ട് കൊണ്ടു വന്ന് അഴിമതിയെ തന്നെ സ്ഥാപന വല്‍ക്കരിക്കുകയാണ് മോദി ചെയ്തത്. C P I (M) ഉം അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംമ്‌സും ഇലക്ട്രല്‍ ബോണ്ടിനെതിരെ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് സുപ്രീം കോടതിയുടെ ചരിത്ര വിധി വന്നത്.

ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍ കോണ്‍ഗ്രസും ബി ജെ പി യും ഒരുപോലെ ഇലക്ട്രല്‍ ബോണ്ടിന്റെ ഗുണഭോക്താക്കളായി എന്നാണ് കാണിക്കുന്നത്. ഇലക്ട്രല്‍ ബോണ്ടിലൂടെ ആകെ ലഭിച്ച തുകയുടെ പകുതിയിലധികവും കൈപറ്റിയത് ബി ജെ പിയും മറ്റു പാര്‍ട്ടികള്‍ക്ക് ലഭിച്ച തുകയില്‍ ഏറ്റവും കൂടുതല്‍ കൈപറ്റിയിരിക്കുന്നത് കോണ്‍ഗ്രസുമാണ്. ഇതെല്ലാം കാണിക്കുന്നത് അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബി ജെ പി യും ഒരുപോലെയാണെന്നാണ്. കോര്‍പ്പറേറ്റ് വര്‍ഗീയ കൂട്ടുകെട്ടിനും അഴിമതിക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ മാത്രമാണ്.

Tags