തിരഞ്ഞെടുപ്പ്: പിടിച്ചെടുക്കുന്ന പ്രചാരണ സാമഗ്രികൾ കൈകാര്യം ചെയ്യുന്നതിനു നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

google news
election

2024-ലെ പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി എംസിസി സ്‌ക്വാഡ്/ആന്റിഡിഫേസ്മെന്റ് സ്‌ക്വാഡ് പിടിച്ചെടുക്കുന്ന പോസ്റ്റർ, ബാനർ, ബോർഡ്, കൊടിതോരണങ്ങൾ പൊതു/സ്വകാര്യ സ്ഥലങ്ങളിൽ വലിച്ചെറിയാതെ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനുവേണ്ടി തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുന്ന ഏജൻസിക്കോ/ഹരിതകർമ്മസേനയ്ക്കോ/ജീവനക്കാർക്കോ കൈമാറണമെന്നു നിർദേശിച്ചു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് എം കൗൾ സർക്കുലർ പുറപ്പെടുവിച്ചു.  

ഇതിന് വിരുദ്ധമായി ചെയ്യുന്നത് ഇലക്ഷൻ ചട്ടങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങൾക്കും വിരുദ്ധമായി പരിഗണിച്ച് നിയമനടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു.

Tags