പൊതുസ്ഥലത്ത് പരസ്യം പതിച്ചാൽ നീക്കാ​നു​ള്ള ചെ​ല​വും സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ചെ​ല​വ്​ ക​ണ​ക്കിൽ

election

കോ​ട്ട​യം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ പോ​സ്റ്റ​റു​ക​ളും മ​റ്റു പ്ര​ചാ​ര​ണോ​പാ​ധി​ക​ളും പ​തി​ച്ചാ​ൽ ഇ​വ നീ​ക്കാ​നു​ള്ള ചെ​ല​വും സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ചെ​ല​വ്​ ക​ണ​ക്കി​ൽ​പെ​ടുത്തും .  പോ​സ്റ്റ​റു​ക​ൾ നീ​ക്കി​യാ​ൽ(​ആ​ന്റി ഡീ​ഫേ​സ്മെ​ന്റ്) ഒ​രെ​ണ്ണ​ത്തി​ന് മൂ​ന്നു​രൂ​പ വീ​തം സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ചെ​ല​വ് ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്തും.


ഫ്ലെ​ക്‌​സ്‌​ബോ​ർ​ഡ് നീ​ക്കാ​ൻ ഒ​രെ​ണ്ണ​ത്തി​ന് 28 രൂ​പ​യാ​ണ് ചെ​ല​വ്. ബാ​ന​ർ നീ​ക്കാ​ൻ ഒ​രെ​ണ്ണ​ത്തി​ന് 11 രൂ​പ​യും തോ​ര​ണം നീ​ക്കാ​ൻ മീ​റ്റ​റി​ന്​ മൂ​ന്നു​രൂ​പ​യു​മാ​ണ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ചു​വ​രെ​ഴു​ത്തു മാ​യ്ക്കാ​ൻ ച​തു​ര​ശ്ര​അ​ടി​ക്ക് എ​ട്ടു​രൂ​പ എ​ന്ന നി​ര​ക്കും ക​ണ​ക്കാ​ക്കും.ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യ പൊ​തു​സ്ഥ​ല​ങ്ങ​ൾ, വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ, സ​ർ​ക്കാ​ർ മ​ന്ദി​ര​ങ്ങ​ൾ, ഓ​ഫി​സ് വ​ള​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​ചാ​ര​ണ​പ​ര​സ്യ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​ത് മാ​തൃ​കാ​പെ​രു​മാ​റ്റ​ച്ച​ട്ട​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കി ഇ​വ​നീ​ക്കം ചെ​യ്യും.

സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ വ​സ്തു​വി​ലും അ​നു​മ​തി​യി​ല്ലാ​തെ പ​ര​സ്യ​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​രു​ത്. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു സ്ഥാ​നാ​ർ​ഥി​ക്ക്​ പ്ര​ചാ​ര​ണ​ത്തി​ന് പ​ര​മാ​വ​ധി ചെ​ല​വി​ടാ​വു​ന്ന തു​ക 95 ല​ക്ഷ​മാ​ണ്. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ചെ​ല​വ്​ നി​ർ​ണ​യി​ക്കാ​നാ​യി 220 ഇ​ന​ങ്ങ​ൾ​ക്കു​ള്ള നി​ര​ക്കാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

പ്ര​ചാ​ര​ണ​ത്തി​നാ​യി 2000 വാ​ട്ട്സ് മൈ​ക്ക് സി​സ്റ്റം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ആ​ദ്യ​ദി​വ​സ​ത്തി​ന് 4000 രൂ​പ​യും തു​ട​ർ​ന്നു​ള്ള ഓ​രോ​ദി​വ​സ​ത്തി​നും 2000 രൂ​പ​വ​ച്ചു​മാ​ണ് പ്ര​തി​ദി​ന നി​ര​ക്ക്. 5000 വാ​ട്ട്സു​ള്ള മൈ​ക്ക് സി​സ്റ്റം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ആ​ദ്യ​ദി​വ​സം 7000 രൂ​പ​യും പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 5000 രൂ​പ​യു​മാ​ണ് നി​ര​ക്ക്. 10000 വാ​ട്ട്സി​ന്റെ ഹൈ ​എ​ൻ​ഡ് മൈ​ക്ക് സം​വി​ധാ​ന​മാ​ണെ​ങ്കി​ൽ ഇ​ത് ആ​ദ്യ​ദി​നം 15000 രൂ​പ​യും പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 10000 രൂ​പ​യു​മാ​കും. തു​ണി​കൊ​ണ്ടു​ള്ള ബാ​ന​ർ ച​തു​ര​ശ്ര അ​ടി​ക്ക് 17 രൂ​പ, ഫ്ലെ​ക്‌​സി​നു​പ​ക​രം ഉ​പ​യോ​ഗി​ക്കു​ന്ന പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ വ​സ്തു​ക്ക​ൾ/ ക്ലോ​ത്ത് ബാ​ന​ർ എ​ന്നി​വ​ക്ക്​ ച​തു​ര​ശ്ര​അ​ടി​ക്ക് 15 രൂ​പ, ക​ട്ട് ഔ​ട്ട് ച​തു​ര​ശ്ര​അ​ടി​ക്ക് 30 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് നി​ര​ക്ക്. തെ​ര​ഞ്ഞെ​ടു​പ്പു​പ്ര​ചാ​ര​ണ ഓ​ഫി​സ് നി​ർ​മാ​ണ​ത്തി​ന് ച​തു​ര​ശ്ര അ​ടി​ക്ക് 20 രൂ​പ​യാ​ണ് നി​ര​ക്ക്.

Tags