കേരളത്തില്‍ നിന്ന് ഒന്നുരണ്ടുപേരെ പാര്‍ലമെന്റിലേക്ക് അയയ്ക്കുക എന്നതാണ് ഇഡിയുടെ ലക്ഷ്യം : കെ മുരളീധരന്‍

google news
k muralidharan

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഇഡി നോട്ടീസ് ഡീല്‍ ഉറപ്പിക്കാനെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. വലിയ നടപടിയിലേക്ക് ഇഡി പോകുമെന്ന് താന്‍ കരുതുന്നില്ല.

കേരളത്തില്‍ നിന്ന് ഒന്നുരണ്ടുപേരെ പാര്‍ലമെന്റിലേക്ക് അയയ്ക്കുക എന്നതാണ് ഇഡിയുടെ ലക്ഷ്യം. സീറ്റ് തൃശ്ശൂരും തിരുവനന്തപുരവും തന്നെയാണ്. ആ ഡീലിനെ ഭയപ്പെടുന്നില്ലെന്നും ഡീല്‍ ഉണ്ടെന്ന് കരുതി തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Tags