ഇഡി രാഷ്ട്രീയ ഉപകരണം ; കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ ഇഡി അന്വേഷണം വരുന്നതില്‍ പ്രതികരിച്ച് കെ മുരളീധരന്‍

k muralidharan

കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ ഇഡി അന്വേഷണം വരുന്നതില്‍ പ്രതികരണം അറിയിച്ച് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. ഇഡി രാഷ്ട്രീയ ഉപകരണമാണെന്നും ഇതുവരെ ഉറങ്ങിക്കിടന്നിട്ട് ഇപ്പോള്‍ നടത്തുന്നത് ഡീലിന്റെ ഭാഗമെന്നും കെ മുരളീധരന്‍.
കരുവന്നൂര്‍ ബാങ്ക് കേസ് തൃശൂരില്‍ തെരഞ്ഞെടുപ്പ് വിഷയായേക്കുമെന്ന സാഹചര്യത്തിലാണ് സിപിഎമ്മിന് ആശ്വാസം പകരുന്ന രീതിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ തന്നെ ഇഡിക്കെതിരെ വിമര്‍ശനമുന്നയിക്കുന്നത്. 
കരുവന്നൂരില്‍ കോടതി നിരീക്ഷണത്തില്‍ അന്വേഷണം വേണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെടുന്നു. 
കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് ഇഡി നോട്ടീസയച്ചതോടെയാണ് കരുവന്നൂരിലും ഇഡി പിടിമുറുക്കി തന്നെയാണെന്നത് വ്യക്തമാകുന്നത്. ബുധനാഴ്ച ഹാജരാകണമെന്നാണ് ഇഡി നോട്ടീല്‍ വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ട്ടിയുമായി ആലോചിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് എംഎം വര്‍ഗീസ് അറിയിക്കുന്നത്. 

Tags