പണം എത്തിച്ചത് ബിജെപിക്ക് വേണ്ടിയാണെന്ന ആരോപണം തള്ളി ഇ ഡി ; കൊടകര കുഴല്‍പ്പണക്കേസിൽ കുറ്റപത്രം സമർപ്പിച്ചു
Mar 26, 2025, 13:30 IST


തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ പണം എത്തിച്ചത് ബിജെപിക്ക് വേണ്ടിയാണെന്ന ആരോപണം തള്ളി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പണം എത്തിച്ചത് ബിസിനസ് ആവശ്യങ്ങൾക്കാണെന്നാണ് ഇ ഡി കുറ്റപത്രത്തിൽ പറയുന്നത്.
ഇത് ബിജെപിയുടെ പണമാണെന്നതിന് തെളിവില്ല. കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ തുടരന്വേഷണത്തിന് സാധ്യതയില്ലെന്നും ഇ ഡി കോടതിയെ അറിയിച്ചു.