ഈസ്റ്റര്‍ ദിനത്തില്‍ വീടുകളിലും സ്ഥാപനങ്ങളിലുമെത്തി വോട്ടഭ്യര്‍ഥിച്ച് സ്ഥാനാര്‍ഥികള്‍

aaaa

തൃശൂര്‍: ഈസ്റ്റര്‍ ദിനത്തില്‍ വീടുകളിലും സ്ഥാപനങ്ങളിലുമെത്തി വോട്ടഭ്യര്‍ഥിച്ച് സ്ഥാനാര്‍ഥികള്‍. വ്യക്തികളെ നേരിട്ട് കാണുന്നതിനും വോട്ട് അഭ്യര്‍ഥിക്കുന്നതിനുമാണ് പ്രധാനമായും ഇന്നലെ സ്ഥാനാര്‍ഥികള്‍ സമയം കണ്ടെത്തിയത്.

തൃശൂര്‍ അതിരൂപതാ കാര്യാലയത്തില്‍ രാവിലെ എത്തിയ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.എസ്. സുനില്‍ കുമാര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനും വൈദികര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ നേരുന്നു. ആര്‍ച്ച് ബിഷപ്പിനൊപ്പം പ്രഭാതഭക്ഷണം കഴിച്ചാണ് സ്ഥാനാര്‍ഥി മടങ്ങിയത്. മന്ത്രി കെ. രാജനും എല്‍.ഡി.എഫ്. നേതാക്കളും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് സുനില്‍കുമാര്‍ മണലൂര്‍, നാട്ടിക നിയോജകമണ്ഡലങ്ങളില്‍ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് വോട്ട് തേടി.

ssss

യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ ഈസ്റ്ററിന്റെ അവധിദിനത്തില്‍ പഴയകാല ഓര്‍മകള്‍ അയവിറക്കി തന്റെ അയല്‍വാസികളെയും ആദ്യകാല സുഹൃത്തുക്കളെയും നേരില്‍കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. രാവിലെ കോട്ടപ്പുറം ശിവക്ഷേത്രത്തില്‍ ദര്‍ശനത്തിനുശേഷം കോട്ടപ്പുറം മേഖലകളിലെ വീടുകള്‍ സന്ദര്‍ശിച്ചു. തന്റെ ചെറുപ്പകാലം ചെലവഴിച്ച മേഖലകളില്‍ പഴയകാല സുഹൃത്തുക്കളെയും അവരുമായി ബന്ധമുണ്ടായിരുന്നവരുടെയും വീടുകളില്‍ എത്തിയപ്പോള്‍ ഹാര്‍ദമായ സ്വീകരണമാണ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്.

തുടര്‍ന്ന് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തലിനെ അരമനയിലെത്തി സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി. അതിനുശേഷം നോര്‍ത്ത് മണ്ഡലത്തിലെ കുട്ടന്‍കുളങ്ങര മേഖലയില്‍ പര്യടനം നടത്തി. കെ. കരുണാകരന്‍ ജോലി ചെയ്ത സീതാറാം മില്‍ അടക്കമുള്ള മേഖലകളില്‍ എത്തിയപ്പോള്‍ വികാരനിര്‍ഭരമായ വരവേല്‍പ്പാണ് മുരളീധരന് ലഭിച്ചത്. ഉച്ചയ്ക്കുശേഷം നടത്തറ മേഖലയിലായിരുന്നു സ്ഥാനാര്‍ഥി പര്യടനം.

എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപി ഒല്ലൂര്‍ നിയോജകമണ്ഡലത്തിലാണ് പര്യടനം നടത്തിയത്. രണ്ടു ദിവസമായി നിര്‍ത്തിവച്ച പ്രചാരണമാണ് ഇന്നലെ പുനരാരംഭിച്ചത്. കേരള പഴനി സന്ദര്‍ശിച്ച അദ്ദേഹം വിവിധ പ്രദേശങ്ങളില്‍ വോട്ടര്‍മാരെമാരെ നേരിട്ട് കണ്ടു. ആവേശകരമായ സ്വീകരണമാണ് എല്ലായിടത്തും സുരേഷ് ഗോപിക്ക് ലഭിച്ചത്.
പ്രചാരണത്തിനും വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കാനും ഒരു മാസത്തോളം സമയം ലഭിച്ചതോടെ ഇത്തവണ ചെലവ് ഇരട്ടിയിലധികം ആകുമെന്നാണ് രാഷ്ര്ടീയപാര്‍ട്ടികളുടെ വിലയിരുത്തല്‍.
 

Tags