ആദ്യകാല സിനിമ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് കെ.കൃഷ്ണപിള്ള അന്തരിച്ചു

krishna pilla
krishna pilla

ആദ്യകാല സിനിമ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് കുന്നത്തുകാൽ ചെറിയകൊല്ല ഗോകുലത്തിൽ കെ.കൃഷ്ണപിള്ള അന്തരിച്ചു. 81 വയസായിരുന്നു. തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

നിരവധി സിനിമാ വിതരണ കമ്പനികളുടെ ജീവനക്കാരനുമായിരുന്നു കെ.കൃഷ്ണപിള്ള. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. ഭാര്യ: പരേതയായ എസ്. വിജയമ്മ. മക്കൾ: സൗമ്യ കെ.വി (ഫാർമസിസ്റ്റ്,കാരുണ്യ ഫാർമസി), സിമി കെവി (ലാബ് ടെക്നീഷ്യൻ,എസ്എടി ആശുപത്രി). മരുമക്കൾ: മധു എസ്. വി (മുൻ സൈനിക ഉദ്യോഗസ്ഥൻ, എസ്ബി ഐ), സജി എസ് (ആരോഗ്യ വകുപ്പ് ജീവനക്കാരൻ). സഞ്ചയനം ഈ വരുന്ന തിങ്കളാഴ്ച 9 മണിക്ക്.

Tags