ആർഎൽവി രാമകൃഷ്ണന് പിൻതുണയുമായി ഡി.വൈ.എഫ്.ഐ; ഇത്തരം വിഷജീവികളെ പ്രതിരോധിക്കണമെന്ന് വി.കെ സനോജ്

google news
v k sanoj

കണ്ണൂർ: വംശീയ അധിക്ഷേപം നേരിട്ട പ്രശസ്ത നർത്തകൻ ഡോ.ആർ എൽ വി രാമകൃഷ്ണന് പിൻതുണയുമായി ഡി.വൈ.എഫ്.ഐ. കലാമണ്ഡലം സത്യഭാമ നടത്തിയ പ്രസ്താവന പ്രതിഷേധാർഹമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. കണ്ണൂർ യൂത്ത് സെൻ്ററിൽ ഈ വിഷയത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു വി.കെ. സനോജ്.

വംശീയതയും ജാതിവെറിയും കലർന്ന പ്രതികരണമാണ് സത്യഭാമ നടത്തിയത്. ഇത്തരം വിഷജീവികളെ പ്രതിരോധിക്കേണ്ടതുണ്ട്. ആർ എൽ വി രാമകൃഷ്ണന് കേരളത്തിലുടനീളം ഡിവൈഎഫ്ഐ വേദിയൊരുക്കും. ഇന്ന് ചാലക്കുടിയിൽ ആർ എൽ വി രാമകൃഷ്ണന് വേദിയൊരുക്കുന്നുണ്ടെന്നും സനോജ് പറഞ്ഞു.

മന്ത്രി വി.ശിവൻകുട്ടി, ഡോ. ആർ. ബിന്ദു, പ്രതിപക്ഷനേതാവ് വിഡി സതീശൻ തുടങ്ങിയവരും ആർ എൽ വി രാമകൃഷ്ണന് പിൻതുണയുമായെത്തിരുന്നു.

Tags