റീൽസ് ചിത്രീകരണത്തിനിടെ നിയന്ത്രണം വിട്ട ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് പരിക്ക്

During the filming of the reels the bike lost control and crashed into an autorickshaw
During the filming of the reels the bike lost control and crashed into an autorickshaw

തിരുവല്ല: റീൽസ് ചിത്രീകരണത്തിനിടെ നിയന്ത്രണം വിട്ട ന്യൂജൻ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. മുത്തൂർ - മനക്കച്ചിറ റോഡിലെ നാട്ടുകടവ് പാലത്തിന് സമീപം നാലംഗ കൗമാരക്കാർ നടത്തിയ റീൽസ് ചിത്രീകരണത്തിനിടെ ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം. കിഴക്കൻ മുത്തൂർ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ തിരുവല്ല കിഴക്കൻ മുത്തൂർ നാലുവേലിൽ വീട്ടിൽ സണ്ണിക്കാണ് പരിക്കേറ്റത്.

സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി ജഗന്നാഥൻ നമ്പൂതിരി (19 ), ബൈക്ക് ഉടമയും ജഗന്നാഥൻ നമ്പൂതിരിയുടെ സുഹൃത്തുമായ കല്ലുപ്പാറ സ്വദേശി കെ ആർ രാഹുൽ (19 ) എന്നിവരെ നാട്ടുകാർ ചേർന്ന് തടഞ്ഞുവെച്ച് തിരുവല്ല പോലീസിന് കൈമാറി. അപകടം നടന്ന ഉടൻ സംഘാംഗങ്ങളായ രണ്ടുപേർ ബൈക്കിൽ രക്ഷപ്പെട്ടു. 

During the filming of the reels the bike lost control and crashed into an autorickshaw

നേർ ദിശയിലുള്ള റോഡിലൂടെ പാഞ്ഞുവന്ന ബൈക്ക് ഓട്ടോറിക്ഷയ്ക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് ഉണ്ടായ അപകടത്തിലാണ് സണ്ണിക്ക് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ സണ്ണി തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തിന് കാരണമായ ബൈക്ക് പൂർണമായും തകർന്നു.

During the filming of the reels the bike lost control and crashed into an autorickshaw

ഒരു വർഷം മുമ്പാണ് റോഡ് ഉന്നത നിലവാരത്തിൽ പുനർ നിർമ്മിച്ചത്. ഇതിനു ശേഷം രാപകലന്യേ നാനാ ദിക്കുകളിൽ നിന്നായി റീൽസ് എടുക്കുവാൻ ചെറുപ്പക്കാർ അടങ്ങുന്ന സംഘം എത്താറുള്ളതായും കാൽനട യാത്രക്കാർക്കടക്കം ഇക്കൂട്ടർ വലിയ ഭീഷണിയാണ് ഉയർത്തുന്നത് എന്നും പ്രദേശവാസികൾ പറഞ്ഞു. 

During the filming of the reels the bike lost control and crashed into an autorickshaw

ചൊവ്വാഴ്ച ഉണ്ടായ അപകടത്തെ തുടർന്ന് ഈ റോഡിൽ റീൽസ് നടത്തുന്നവരെ കൈകാര്യം ചെയ്യുമെന്ന് കാട്ടി കിഴക്കൻ മുത്തൂരിലെ ഓട്ടോറിക്ഷ തൊഴിലാളികൾ നാട്ടുകടവ് പാലത്തിന് സമീപം ബാനറും സ്ഥാപിച്ചിട്ടുണ്ട്. പരാതിയില്ല എന്ന് പരിക്കേറ്റ സണ്ണി അറിയിച്ചതിനാൽ രക്ഷിതാക്കളെ വിളിച്ചുവരുത്തി പിടിയിലായ യുവാക്കളെ  താക്കീത് നൽകി പോലീസ് വിട്ടയച്ചു.