പക്ഷിക്കൂട്ടം ഡ്രോണിനെ ആക്രമിച്ചു; ഒടുവിൽ പാർവതി പുത്തനാറിൽ തള്ളിയിട്ടു

drone
drone

തിരുവനന്തപുരം: പൂന്തുറയിൽ പാർവതി പുത്തനാറിനു കുറുകേ പറന്നുവരുകയായിരുന്ന ഡ്രോണിനെ പക്ഷിക്കൂട്ടങ്ങൾ കൊത്തി താഴെയിട്ടു. നിയന്ത്രണം തെറ്റിയ ഡ്രോൺ ആറ്റിൽ പതിച്ചു.ശനിയാഴ്ച രാവിലെ 7.30-ഓടെ മുട്ടത്തറ വടുവൊത്ത് ക്ഷേത്രത്തിനു പുറകുവശത്തുള്ള പാർവതി പുത്തനാറിനടുത്താണ് സംഭവം.


ആറ്റിൽ പതിച്ചിട്ടും കാക്കകളും പരുന്തുകളും ഉൾപ്പെട്ട പക്ഷിക്കൂട്ടങ്ങൾ കൂട്ടംകൂടി ഡ്രോണിനെ കൊത്തുന്നത് സമീപവാസികളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഇതേത്തുടർന്ന് ഡ്രോൺ പറത്തിവിട്ടുവെന്ന് കരുതുന്നയാൾ സ്ഥലംവിട്ടു. വെള്ളത്തിൽ വീണിട്ടും ഡ്രോണിന്റെ ലൈറ്റുകൾ കത്തിയത് നാട്ടുകാരിൽ സംശയം ഉയർത്തി. തുടർന്ന് നാട്ടുകാർ തന്നെ പൂന്തുറ പോലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഡ്രോൺ എടുപ്പിച്ചു. പരിശോധനയിൽ ഡ്രോണിൽ മെമ്മറി കാർഡോ ക്യാമറയോ കണ്ടെത്താനായില്ല. 

Tags