ഡ്രൈവിങ് ലൈസന്‍സ് ഇനി ഡിജിറ്റലാകും
ഡ്രൈവിംഗ് ടെസ്റ്റ് പാസായാല്‍ അന്ന് തന്നെ ലൈസന്‍സ് ലഭിക്കും. ഓണ്‍ലൈനില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന രീതിയില്‍ ആയിരിക്കും ലൈസന്‍സ് നല്‍കുക. ലൈസന്‍സ് പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നത് അവസാനിപ്പിക്കും. രണ്ടാം ഘട്ടത്തില്‍ ആര്‍ സി പ്രിന്റിംഗും നിര്‍ത്തുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
ഡ്രൈവിങ് ലൈസന്‍സ്, ആര്‍സി അച്ചടി തടസ്സപ്പെട്ട സാഹചര്യത്തില്‍ മോട്ടോര്‍വാഹനവകുപ്പ് സ്വന്തംനിലയ്ക്ക് ഡിജിറ്റല്‍ പകര്‍പ്പ് നല്‍കുമെന്ന് മന്ത്രി കെബി ഗണേഷ്‌കുമാര്‍ കഴിഞ്ഞ ?ദിവസം പ്രഖ്യാപിച്ചിരുന്നു.ഡിജിറ്റല്‍ ഇന്ത്യ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് കേന്ദ്രം ഡിജിലോക്കര്‍ പുറത്തിറക്കിയത്. വാഹനസംബന്ധമായ രേഖകള്‍ സൂക്ഷിക്കാനാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം എം പരിവാഹന്‍ ആപ്പ് പുറത്തിറക്കിയത്.
എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ മൊബൈല്‍ ആപ്പുകളായ ഡിജി ലോക്കറിലും എം പരിവാഹനിലും വാഹനരേഖകളും ലൈസന്‍സും 2018 മുതല്‍ ഡിജിറ്റല്‍രൂപത്തില്‍ സൗജന്യമായി ലഭ്യമാണ്