നാട്ടിക അപകടം: മദ്യ ലഹരിയിൽ വാഹനമോടിച്ചത് ലോറിയുടെ ക്ലീനർ; ഡ്രൈവറും ക്ലീനറും അറസ്റ്റിൽ

Driver and cleaner arrested in nattika accident
Driver and cleaner arrested in nattika accident

തൃപ്രയാര്‍: നാട്ടികയില്‍ അഞ്ച് പേരുടെ ജീവനെടുത്ത ലോറി അപകടത്തിൽ ഡ്രൈവറും ക്ലീനറും അറസ്റ്റിൽ. കണ്ണൂർ ആലങ്കോട് സ്വദേശി ക്ലീനറായ അലക്സ് (33), ഡ്രൈവർ ജോസ്(54) എന്നിവരാണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്നു ക്ലീനർ വാഹനമോടിച്ചത്. അതേസമയം ഇയാൾക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. 

Driver and cleaner arrested in nattika accident

ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു നാട്ടികയില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറിയത്. സംഭവത്തില്‍ അഞ്ച് പേര്‍ തല്‍ക്ഷണം മരിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ട്. കാളിയപ്പന്‍ (50), നാഗമ്മ (39), ബംഗാഴി (20), ജീവന്‍ (4), മറ്റൊരു കുട്ടി എന്നിവരാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ദേശീയ പാതയിലായിരുന്നു ഇവര്‍ കിടന്നിരുന്നത്. ഈ ഭാഗം ബാരിക്കേഡ് വെച്ച് അടച്ചിരുന്നു. ഇവ തകര്‍ത്താണ് തടി കയറ്റിയെത്തിയ ലോറി ഇടിച്ചുകയറിയത്. ഗോവിന്ദപുരം സ്വദേശികളാണ് മരിച്ചതെന്നാണ് പൊലീസിന്‌റെ പ്രാഥമിക നിഗമനം.