ഡി കെ ശിവകുമാറിന്റെ സഹോദരന്‍ ഡി കെ സുരേഷിന് തിരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി

suresh

കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍?ഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിന്റെ സഹോദരന്‍ ഡി കെ സുരേഷ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ബെംഗളൂരു നോര്‍ത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു ഡി കെ സുരേഷ്.
വലിയ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥി സി എന്‍ മഞ്ജുനാഥിനോട് തോറ്റത്. മൂന്ന് തവണ എം പിയായ ഡി കെ സുരേഷിന് 2.69 ലക്ഷം വോട്ടിന്റെ തോല്‍വിയാണ് ഉണ്ടായത്.

ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 10 ലക്ഷ?ത്തില്‍ കൂടുതല്‍ വോട്ടുകള്‍ മഞ്ജുനാഥ് നേടിയപ്പോള്‍ എട്ട് ലക്ഷത്തിലേറെ വോട്ടുകളാണ് ഡി കെ സുരേഷിന് കിട്ടിയത്. മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ മരുമകനുമാണ് വിജയിച്ച മഞ്ജുനാഥ്.

Tags