പെരിയ ഇരട്ടക്കൊലപാതകകേസിലെ പ്രതിയുടെ മകന്റെ വിവാഹചടങ്ങില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവിനെതിരെ അച്ചടക്കനടപടി, കാസര്‍കോട് കോണ്‍ഗ്രസില്‍വിവാദം പുകയുന്നു

Disciplinary action against the Congress leader who attended the marriage ceremony of the accused son in the Periya double murder case

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് പങ്കെടുത്തത്കാസര്‍കോട് ജില്ലയിലെ കോണ്‍ഗ്രസില്‍ വിവാദമായി പുകയുന്നു. 
 വിവാദത്തിന് പിന്നാലെ പ്രദേശിക കോണ്‍ഗ്രസ് നേതാവ് പ്രമോദ് പെരിയക്കെതിരെ നടപടിയെടുത്ത് ഡി.സി.സി നേതൃത്വം തലയൂരി.  പെരിയ മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പ്രമോദിനെ നീക്കി.  

കഴിഞ്ഞ ദിവസം പെരിയയിലെ ഒരു സ്വകാര്യഓഡിറ്റോറിയത്തിലായിരുന്നുവിവാഹറിസപ്ക്ഷന്‍. പ്രമോദ് പെരിയക്കു പകരംബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ വി ഭക്തവത്സനാണ് പകരം ചുമതല നല്‍കിയത്. അതേസമയം വരന്‍ ഡോ. ആനന്ദ് കൃഷ്ണന്‍ ക്ഷണിച്ചിട്ടാണ് താന്‍ കല്ല്യാണത്തില്‍ പങ്കെടുത്തതെന്നായിരുന്നു പ്രമോദ് പെരിയപാര്‍ട്ടി നേതൃത്വത്തിന് വിശദീകരണം നല്‍കി.

തന്നെക്കൂടാതെ വേറെയും കോണ്‍ഗ്രസ് നേതാക്കള്‍ കല്ല്യാണത്തില്‍ പങ്കെടുത്തിരുന്നതെന്നും തന്റെ ഫോട്ടോ മാത്രം പ്രചരിപ്പിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും പ്രമോദ് ആരോപിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ചെവികൊളളാതെയാണ് ഡി.സി.സി നേതൃത്വം കര്‍ശന നടപടിയെടുത്തത്. 

 പെരിയ കല്യാട് ഇരട്ടക്കൊലപാതക കേസില്‍ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്ത 14 ാം പ്രതിയും സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയുമായ ബാലകൃഷ്ണന്റെ മകന്റെ വിവാഹച്ചടങ്ങിലാണ് പ്രമോദ് പെരിയ പങ്കെടുത്തത്.  കോണ്‍ഗ്രസ് ഭരിക്കുന്ന പെരിയ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ കൂടിയാണ് പ്രമോദ് പെരിയ.

Tags